ആകാശം അതിന്റെ മാറിൽ നക്ഷത്രങ്ങളെ വിന്ന്യസിച്ചു.
കാറ്റ്‌ അതിന്റെ മേലങ്കിയൂരി നിവർത്തിക്കുടഞ്ഞു.
നിലാവപ്പോൾ നിഴലുകളെ വകഞ്ഞുമാറ്റി
കടലിലേയ്ക്ക്‌ ഊളിയിട്ടു.
രാത്രിയുടെ ആത്മഗതം ആരുടെയൊ കരച്ചിലിൽ
വീണു നിശ്ചലമായി.
രുദ്രമാം മഹാവിപനത്തിലൂടെ ഒരു മിന്നാമിനുങ്ങ്‌
ഇണയെത്തേടിയലഞ്ഞു.
ഏകാന്ദതയുടെ വിജനമാം എന്റെ മട്ടുപ്പാവിൽ
നീ പുഞ്ചിരിതൂകി നിന്നപ്പോൾ
ഞാനെന്റെ വേദനകളെ വിസ്മരിച്ചു.

Leave a comment