നിനയ്ക്ക്ക് പ്രായമാകുന്പോൾ

നിനയ്ക്ക്ക് പ്രായമാകുന്പോൾ
നിന്നിൽ നരയും വാർദ്ധക്യവും നിറയെ ഉറക്കവും കുടിയേറുന്പോൾ
തീ കാഞ്ഞിരുന്നു ഉറക്കം തൂങ്ങുന്പോൾ, ഈ പുസ്തകമെടുക്കുക,
പതുക്കെ വായിക്കുക, നിന്റെ കണ്ണുകൾക്ക് ഒരിക്കൽ ഉണ്ടായിരുന്ന
മൃദുലമായ ഛായ സ്വപ്നം കാണുക, അവയുടെ അഗാധമായ നിഴലിനെയും;

എത്രപേരാണൂ നിന്റെ തയ്യാറുള്ള സൗകുമാര്യത്തെ പ്രണയിച്ചത്
എത്രപേരാണൂ നിന്റെ സൗന്ദര്യത്തെ കൊതിച്ചത് സത്യമോ മിഥ്യയോയായ സ്നേഹംകൊണ്ട്
പക്ഷെ ഒരാൾ മാത്രം നിന്നിലെ ദേശാടകയായ ആത്മാവിനെ സ്നേഹിച്ചു
ഒരാൾ മാത്രം നിന്റെ മാറുന്ന മുഖത്തിന്റെ ദുഖത്തെ സ്നേഹിച്ചു

എരിയുന്ന അഴികൾക്കരികിൽ കുനീഞ്ഞിരുന്നുകൊണ്ടു
മന്ത്രിക്കുക, കുറച്ചു ദുഖത്തോടെ, എത്രപെട്ടന്നു സ്നേഹം പലായനംചെയ്തു
മലകൾക്ക് മുകളുടെ നടന്നകന്നു
നക്ഷത്രകൂട്ടങ്ങൾക്കിടയിൽ മുഖം മറച്ചു.

Advertisements