ഒഡീസ്സിയുസ് തെലേമാക്കുസിനോട് (Joseph Broadsky)

എന്റെ പ്രിയപ്പ്പെട്ട തെലേമാക്കുസ്,
ട്രോജെൻ യുദ്ധം
അവസാനിച്ചിരിക്കുന്നു; ഞാൻ ഓർക്കുന്നില്ല ആരാണു ജയിച്ചെന്ന്.
ഗ്രിക്കുകാർ, തീർച്ചയായും, കാരണം അവർക്കു മാത്രമെ ദേശാന്തരങ്ങളിൽ
ഇത്രെയേറ ശവശരീരങ്ങളെ ഇട്ടിട്ടു പോരാൻ സാധിക്കു.
എന്നാലും എന്റെ വീട്ടിലേക്കുള്ള യാത്ര നീണ്ടുപോയി
ഞങ്ങളവിടെ സമയം കൊന്നുകൊണ്ടുരിന്നപ്പോൾ, കിളവൻ പോസീദോൻ
ദിക്കുകളെ വലിച്ചു നീട്ടുകയാരിന്നുവെന്നു തോന്നി.

ഞാൻ എവിടെയാണെന്നോ ഈ നാടേതാണെന്നോ എനിക്കറിയില്ല
ഇതൊരു വൃത്തികെട്ട ദ്വിപുപോലെ കാണപ്പെടുന്നു,
കുറ്റിക്കാടുകളും കെട്ടിടങ്ങളും, പന്നികളുടെ ഭയങ്കര മുരൾച്ചകളും കൊണ്ടുനിറഞ്ഞ്.
കളകൾ ശ്വാസം മുട്ടിക്കുന്ന ഒരു പൂന്തോട്ടം; എതോ രാജ്ഞിയോ ആരോ.
പുല്ലുകളും വലിയ കല്ല്ലുകളും…. തെലേമക്കുസ്, എന്റെ മോനെ,
ഒരു നാടോടിക്ക് ഓരോ ദ്വിപുകളുടെയും മുഖങ്ങൾ
സദൃശൃങ്ങളായിരിക്കും. മനസ്സ് വിഭ്രാന്ത്രമാകുന്നു
തിരകളെ എണ്ണിത്തളർന്ന്; കണ്ണുകൾ, സമുദ്ര ചക്രവാളങ്ങളാൽ ദംശിക്കപ്പെടുന്നു.
കരയണം; ജലമാംസം ചെവിയിൽ തിങ്ങി നിറയുന്നു.
എങ്ങനെയാണ് ഈ യുദ്ധമുണ്ടായെതെന്ന് എനിക്കോർമയില്ല;
നിനെക്കെത്ര വയസ്സുണ്ടെന്നുപോലും‌ — എനിക്കോർക്കാനാവുന്നില്ല.
വളരുക, അങ്ങനെ, എന്റെ തെലേമാക്കുസ്, വളർന്ന് ശക്തനാവുക.
ദേവന്മാർക്കു മാത്രമേ അറിയൂ നമ്മളിനി വീണ്ടും കണ്ടുമുട്ടുമോയെന്ന്
ആരുടെ മുന്പിൽ ഞാൻ ചവിട്ടിമെതിക്കുന്ന കാളകളെ അടക്കിനിർത്തിയോ
ആ ബാലനായിരിക്കുന്നത് നീ നിർത്തിയിട്ട് വർഷങ്ങളായിക്കാണും
ഇത് പൽമേഡസിന്റെ തന്ത്രമല്ലായിരിന്നെങ്കിൽ
നമ്മൾ രണ്ടുപേരും ഇപ്പോൾ ഒരേ വീട്ടിൽ താമസിക്കുകയാരിക്കും.
ഒരുപക്ഷെ അവനായിരിക്കും ശരി; എന്നിൽ നിന്നും അകലെ
നീ എല്ലാ ഈഡിപ്പൽ ആഗ്രഹങ്ങളിൽ നിന്നും സുരക്ഷിതനാണ്
നിന്റെ സ്വപ്നങ്ങൾ, എന്റെ തെലേമാക്കുസ്, നിർദോഷങ്ങളാണ്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s