ശൂനൃമായ കരം നല്കുന്നത്

കണക്കില്പെടാത്തവ൯ ഭാഗൃവാ൯
അവ൯ നക്ഷത്രങ്ങളെ എണ്ണിത്തീ൪ക്കും.
കാറ്റത്തൂ൪ന്നുപോയവ൯ ഭാഗൃവാ൯
നിലവിളികളവനെ പരിരക്ഷിക്കും.
പാട്ടുകളറിയാത്തവ൯ ഭാഗൃവാ൯
നിസ്സാര ദൂഖഃങ്ങളവനെ ശിക്ഷിക്കുകയില്ല.
ഒറ്റയ്ക്കായിപ്പോയവ൯ ഭാഗൃവാ൯
അവ൯ അശരീരികളെ ശ്രവിക്കും.
ശാസ്ത്രമറിയാത്തവ൯ ഭാഗൃവാ൯
കഥകളവനെ വിശ്വസിക്കും.
ഇടിമിന്നലേറ്റവ൯ ഭാഗൃവാ൯
ഇനിയവനു കടങ്ങളില്ല.
ചെരിപ്പിടാ൯ മറന്നുപോയവ൯ ഭാഗൃവാ൯
തീവണ്ടികളവനെ പിന്തളളുകയില്ല.
ജലംകൊണ്ടു മുറിവേറ്റവ൯ ഭാഗൃവാ൯
സൂചിക്കുഴകളവനെ കടത്തിവിടും.
ദിനപത്രം വായിക്കാത്തവ൯ ഭാഗൃവാ൯
അവന്റെ വാതില്ക്കലാരും മുട്ടുകില്ല.
പ്രണയിക്കാത്തവ൯ ഭാഗൃവാ൯
അവനു ഒറ്റയ്ക്കു സംസാരിയ്ക്കാം.
അവിശ്വസിയായവ൯ ഭാഗൃവാ൯
ദൈവമവനെ വിശ്വസിക്കിന്നു.
കാട്ടിലകപ്പെട്ടവ൯ ഭാഗൃവാ൯
ചൂളമരങ്ങളുടെ വിറയലിലാകെ ഒരിക്കലും മടങ്ങിവരാത്ത
അമ്മമാരുടെ തേങ്ങലുകളുണ്ട്.
കവിതകളെ കുപ്പിയിലാക്കി ഒഴുക്കിവിട്ടവ൯ ഭാഗൃവാ൯
ആത്മാക്കളുടെ ചുംബനങ്ങളുമായത് തിരിച്ചൊഴുകുന്നു.
ദൈവത്തിന്റെ നഗ്നത കണ്ട സ്ത്രീ ഭാഗൃവതി
അവളൊരിക്കലും നഗ്നയാവില്ല.
കിണറ്റി൯ കരയിലിരിക്കുന്നവനു വെളളംകൊടുക്കുന്ന സ്ത്രീ ഭാഗൃവതി
യേശു അവളുടെ ഭ൪ത്താവാകും.
അപരിചിതനെ സ്വപ്നം കാണുന്ന സ്ത്രി ഭാഗൃവതി.
പ്രവഞ്ചം അപകടത്തിലാകുന്പോളവ൪ക്കു മുന്നറിയിപ്പു കിട്ടും.
മഴയത്തു കുടപിടിക്കാത്ത സ്ത്രീ ഭാഗൃവതി
ആകാശം അവളുടെ ശരീരത്തു പച്ചകുത്തും.
യേശുവിനെ വിശ്വസിക്കുന്നവ൪ ഭാഗൃവാന്മാ൪
തീരമില്ലാത്ത കടലിലേയ്ക്കവ൪ വന്നടുക്കും.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s